ChuttuvattomThodupuzha

സിജിയുടെ സാമൂഹിക ശക്തികരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തൊടുപുഴ: വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെ സമൂഹത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സിജി “സിൻഡക്ഷൻ” പരിശീലന പരിപാടി ജില്ലയിൽ നടന്നു. സമൂഹത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ വാളണ്ടിയർമരെ പരിശീലനം നൽകുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഇടവെട്ടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  ഷീജ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. തൊടുപുഴ പിഡബ്ല്യുഡി  റെസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടിക്ക്  അൻഷാദ് അതിരമ്പുഴ, പിപിഎം  നൗഷാദ് എന്നവർ നേതൃത്വം നൽകി. സിജി ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സിജി ജില്ലാ പ്രസിഡൻ്റ്  അബ്ദുൾ സമദ്, ജില്ലാ സെക്രട്ടറി  അജാസ്, ട്രഷറർ മു ഹമ്മദ് സിയ, തൊടുപുഴ യൂണിറ്റ് പ്രസിഡൻ്റ്  ഇബ്രാഹിം, സുനീർ ഇബ്രാഹിം, സുഫിയാൻ അലി, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!