ChuttuvattomVannappuram

സിനിമോള്‍ കെ. സെബാസ്റ്റ്യന് ജന്മനാടിന്റെ സ്നേഹാദരം

വണ്ണപ്പുറം : ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ വിവിധ ഇനങ്ങളില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും നേടി  ഇന്ത്യയുടെ അഭിമാന മായി മാറിയ  വണ്ണപ്പുറം ഒടിയപാറ സ്വദേശിനി സിനിമോള്‍ കെ. സെബാസ്റ്റ്യന് ജന്മനാട് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. പൈങ്ങോട്ടൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സിനിമോളെ വണ്ണപ്പുറത്തേയ്ക്ക് സ്വീകരിച്ചാനയിച്ചത്.

പൈങ്ങോട്ടൂരില്‍  നടന്ന യോഗം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറത്തു ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന നിവേലിമ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഗസ്റ്റ് ഓഫ് ഹോണര്‍  നല്‍കി ആദരിച്ചു. ഫാ.സോളമന്‍ കടമ്പാട്ടു പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, പഞ്ചായത്തംഗം ജഗദമ്മ വിജയന്‍,  തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, യുവജന ക്ഷേമ ബോര്‍ഡംഗം സന്തോഷ് കാല എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!