IdukkiLocal Live

സ്മാര്‍ട്ട് ക്ലാസ്സ്റൂം ഉദ്ഘാടനം ചെയ്തു

ഇടുക്കി :ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രമേശ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വിന്നി ജെയ്‌സണ്‍ ദാസ് മുഖ്യാതിഥി ആയിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 7.4 ലക്ഷം രൂപ ചെലവിലാണ് സ്മാര്‍ട് ക്ലാസ്സ് റൂം സ്ഥാപിച്ചത്. പരിപാടിയില്‍ ഹെഡ്മിസ്ട്രസ് അഞ്ജലി വി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍, മാനേജര്‍ ഹരിനാഥ് ആര്‍, ഷാന്റി എം.ജെ, ജെസ്സിമോള്‍ എ.ജെ, ദിവ്യ ജോര്‍ജ്ജ്, ഇ.ഡി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!