Thodupuzha

സര്‍പ്പബലിയും വിശേഷാല്‍  നാഗപൂജയും 

 

പുറപ്പുഴ: തറവട്ടത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തിവരാറുള്ള സര്‍പ്പ ബലിയും വിശേഷാല്‍ നാഗ പൂജയും ചൊവ്വാഴ്ച ഇരിങ്ങാലക്കുട പാമ്പും മേയ്ക്കാട്ട് മനയില്‍ പി.എസ്.ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 5ന് നട തുറക്കല്‍, നിര്‍മാല്യദര്‍ശനം, വിശേഷാല്‍ പൂജകള്‍, ഗണപതി ഹോമം, 9.30 ന് നാഗപൂജ, മഞ്ഞള്‍ അഭിഷേകം, നൂറുംപാലും, 12:30 ന് പ്രസാദ ഊട്ട്, വൈകീട്ട് 5:30 ന് നടതുറക്കല്‍ , വിശേഷാല്‍ ദീപാരാധന, 7:15 ന് സര്‍പ്പബലി എന്നിവ നടക്കും.

Related Articles

Back to top button
error: Content is protected !!