ChuttuvattomThodupuzha

എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ വിപുലമായ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിച്ചു. രാവിലെ അഞ്ച് മുതൽ പ്രഭാതഭേരി, ഗണപതിഹവനം, ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് എം.കെ. വിശ്വംഭരൻ പതാക ഉയർത്തി. തുടർന്ന് നടന്ന ജയന്തി സമ്മേളനം യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിതാ ഉല്ലാസ് ജയന്തി സന്ദേശം നൽകി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജാ ശിവൻ, ശാഖാ സെക്രട്ടറി ഷിജു കെ.എസ്, വൈസ് പ്രസിഡന്റ് സാജു ബാലകൃഷ്ണൻ, യൂണിയൻ കമ്മറ്റി മെമ്പർ കെ.ആർ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങുകൾക്ക് ശാഖാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!