Thodupuzha

എസ്.എന്‍.ഡി.പി വനിതാ ജ്വാല

 

തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനിതാ സംഘം സംഘടിപ്പിക്കുന്ന ‘വനിതാ ജ്വാല 2022 ‘ വിജയിപ്പിക്കുന്നതിന് തൊടുപുഴ യൂണിയനില്‍ യോഗം ചേര്‍ന്നു. കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.സോമന്‍, വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസ്, സുലോചന ബാബു, ദീപ പ്രകാശ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!