ChuttuvattomThodupuzha

വഴിത്തല ജെ.സി.ഐ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച സ്നേഹാദരം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി

തൊടുപുഴ: വഴിത്തല ജെ.സി.ഐ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി വ്യത്യസ്ഥതകൾകൊണ്ടും പുതുമകൊണ്ടും ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. 25 വർഷത്തിലധികമായി നാട്ടിൽ സേവനം ചെയ്യുന്ന 25 തൊഴിൽ മേഖലകളിൽപ്പെട്ട ആളുകളെ പൊതുജനങ്ങളുടെ നാമനിർദ്ദേശത്തോടെ കണ്ടുപിടിച്ച് ജെ സി ഐ വഴിത്തല ആദരിച്ചു. മാറിക സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ പി.ജെ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ജെ സി ഐ വഴിത്തല പ്രസിഡന്റ് ടി.ആർ. ശ്രീജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം സലിംകുമാർ അവാർഡ് ദാനം നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ടെൽക്ക് ചെയർമാൻ പി.സി ജോസഫ് എക്‌സ് എംഎൽഎ, ജെ സി ഐ സോൺ 20 പ്രസിഡന്റ് അർജുൻ കെ നായർ,പ്രോഗ്രാം ഡയറക്ടർ ഫ്രാൻസിസ് ആൻഡ്രൂസ്, സെക്രട്ടറി കെ.ആർ.അനി, പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, സാമൂഹ്യസാംസ്‌ക്കാരി രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!