Thodupuzha

ഇടുക്കി ജില്ലയില്‍ ‘സൂക്ഷ്മ പദ്ധതി’ തയാറാകുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ‘സൂക്ഷ്മ പദ്ധതി’ തയാറാകുന്നു. അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ചേര്‍ന്ന് തദ്ദേശവകുപ്പ് ജില്ലയില്‍ നടത്തിയ വിശദ പഠനത്തിന്റെ തുടര്‍ച്ചയായാണ് സൂക്ഷ്മ പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായ പരിശീലന പരിപാടിക്ക് ആഗസ്റ്റ് ഒന്നിന് തുടക്കമാകും. 1401 പേര്‍ക്ക് കിടപ്പാടമില്ലെന്നും കണ്ടെത്തി. ഓരോ അതിദരിദ്രകുടുംബത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ വിലയിരുത്തി അവയെ മൂന്ന് മാസംകൊണ്ട് പരിഹരിക്കാവുന്നവ ആറുമാസംകൊണ്ട് പരിഹരിക്കാവുന്നവ, ദീര്‍ഘകാലംകൊണ്ട് പരിഹരിക്കാവുന്നവ എന്നിങ്ങനെ വേര്‍തിരിക്കുകയാണ് ആദ്യഘട്ടം. തുടര്‍ന്ന് അനുയോജ്യമായ പദ്ധതികള്‍ തയാറാക്കി അതിദരിദ്രാവസ്ഥ മാറ്റിയെടുക്കും. തദ്ദേശസ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റിസോഴ്‌സ്‌പേഴ്‌സന്‍ എന്നിവര്‍ക്ക് ജില്ലതലം മുതല്‍ പഞ്ചായത്തുതലം വരെ പരിശീലനം നല്‍കും. ആഗസ്റ്റ് അവസാനത്തോടെ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കി സൂക്ഷ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ല പ്രോജക്‌ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!