Thodupuzha

ദേശീയ ഫോട്ടോഗ്രഫി മത്സരത്തില്‍ എയ്ഞ്ചല്‍ അടിമാലിക്ക് പ്രത്യേക പുരസ്‌കാരം

തൊടുപുഴ: ദേശീയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിക്ക് പ്രത്യേക പുരസ്‌കാരം. ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം ലോക ഫോട്ടോഗ്രഫി ദിനാഘോഷവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കാമറ ആര്‍ട്ടിസ്റ്റ് (സി.ഒ.എസി.എ) നടത്തിയ ദേശീയ ഫോട്ടോഗ്രഫി മത്സരത്തിലാണ്  എയ്ഞ്ചല്‍ അടിമാലി പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായത്. മഴ പറഞ്ഞ കഥ എന്ന വിഷയത്തിലായിരുന്നു മത്സരം. സിബി വെള്ളരിക്കുണ്ടിനാണ് ഒന്നാം സ്ഥാനം. മെല്‍ട്ടന്‍ ആന്റണി രണ്ടാം സ്ഥാനവും ശ്രീജിത്ത് നെല്ലായി മൂന്നാം സ്ഥാനവും നേടി. മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രഫര്‍ പി. മുസ്തഫ, ഫോട്ടോഗ്രഫറായ മോഹനന്‍ കിഴക്കുംപുറം, ജോണ്‍സ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 259 എന്‍ട്രികളാണ് മത്സരത്തിന് വന്നത്. മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയിലെ ചിത്രമാണ് എയ്ഞ്ചലിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. അടിമാലി മാറാച്ചേരി പുത്തയത്ത് പരേതനായ ബേബി- എല്‍സി ദമ്പതികളുടെ മകനാണ്. ഭാര്യ നെജി. മക്കള്‍ നീല്‍, ആഞ്ചലീന, കെയിന്‍. കെ.സി ജയകൃഷ്ണന്‍ സ്മാരക സംസ്ഥാന ഫോട്ടോ ഗ്രാഫി മത്സരത്തില്‍ രണ്ടാം സ്ഥാനം , വിക്ടര്‍ ജോര്‍ജ് അനുസ്മരണ ഫോട്ടോഗ്രാഫി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, ലയണ്‍സ് ക്ലബ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!