Thodupuzha

സ്‌പെഷ്യല്‍  ഗ്രാമസഭ നടത്തി

കരിമണ്ണൂര്‍: കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രാമ സഭ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി സംബന്ധിച്ച് സെക്രട്ടറി ഷാജു മാത്യു വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ലിയോ കുന്നപ്പിള്ളി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് കൃഷി ഓഫീസര്‍ റാണി ജേക്കബ്, കേരള ബാങ്ക് മാനേജര്‍ ഗ്രേസി കെ.ജെ എന്നിവര്‍ സംസാരിച്ചു. ഗ്രാമ സഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍,സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികള്‍, ഗ്രാമ സഭ പ്രതിനിധികള്‍, കര്‍ഷകര്‍, സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!