Thodupuzha

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പുനസ്ഥാപിക്കണം: ദലിത് സമുദായ മുന്നണി

തൊടുപുഴ:പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് രൂപീകരിച്ച സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പിരിച്ചുവിട്ട നടപടി സാമൂഹ്യ നീതിയെ അട്ടിമറിക്കുമെന്നും സംവരണീയരെ പൊതുധാരയില്‍ നിന്നും അകറ്റാനിട വരുത്തുമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി എം.ഡി തോമസ് അഭിപ്രായപ്പെട്ടു. ദലിത് സമുദായ മുന്നണി നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നടന്ന പ്രതിഷേധധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എ.മാധവന്‍ മുരിക്കാശ്ശേരി അദ്ധ്യക്ഷനായി. രാജന്‍ മക്കുപാറ, പി.എ. ജോണി, ലളിത സോമന്‍, കുട്ടപ്പന്‍ പള്ളിക്കണ്ടം, എന്‍.ടി.ഓമന ,കെ.എം. സാബു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!