Thodupuzha

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ജില്ലയിലെങ്ങും വിപുലമായി ആചരിക്കും

തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം നാളെ ജില്ലയിലെങ്ങും വിപുലമായി ആചരിക്കും. തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശാഖാ മന്ദിരങ്ങളിലും ഭക്ത്യാദരപൂര്‍വ്വം മഹാസമാധി ദിനാചരണം നടക്കും.രാവിലെ ഒന്‍പതിന് തൊടുപുഴ യൂണിയന്‍ പ്രതിമാമന്ദിരത്തില്‍ ഗുരു പൂജ, സമൂഹപ്രാര്‍ത്ഥന എന്നിവ നടക്കും. ചടങ്ങില്‍ യൂണിയന്‍ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ചെറായിക്കല്‍ ഗുരുദേവക്ഷേത്രത്തില്‍ കാപ്പ്, വെങ്ങല്ലൂര്‍ ശാഖകളുടെ നേതൃത്വത്തില്‍ മഹാസമാധി ദിനാചരണം നാടക്കും. ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, ഗുരുപൂജ 12.30ന് നിര്‍മ്മല മോഹനന്റെ പ്രഭാഷണം, 3.20ന് ഉപവാസ സമര്‍പ്പണം എന്നിവ നടക്കും. യൂണിയന്‍ കണ്‍വീനര്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

ഉടുമ്പന്നൂര്‍ ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പരിയാരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം നടത്തും. ക്ഷേത്രം മേല്‍ശാന്തി സന്ദീപ് ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 9 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.ഉച്ചയ്ക്ക് 1ന് ശാഖ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാധിദിന സമ്മേളനം തൊടുപുഴ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ പി.ടി.ഷിബു ഉദ്ഘാടനം ചെയ്യും. വനിതാ സംഘം ട്രഷററും രവിവാര പാഠശാല അധ്യാപികയുമായ രജിത ഷൈന്‍ സമാധി സന്ദേശം നല്‍കും. ശ്രീകല ജയിന്‍,മുട്ടം( ഗുരുനാരായണ സേവാനികേതന്‍,കോട്ടയം )മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ കണ്‍വീനര്‍ വി. ബി. സുകുമാരന്‍,മറ്റ് യൂണിയന്‍ ഭാരവാഹികള്‍, എന്നിവര്‍ സംബന്ധിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ജിജി സുരേന്ദ്രന്‍, സംയുക്ത സമിതി പ്രസിഡന്റ് കെ. എന്‍. രാജേന്ദ്രന്‍,സെക്രട്ടറി ശിവന്‍ വരിക്കാനിക്കല്‍ ശാഖാ ഭാരവാഹികളായ അജിമോന്‍ ചിറക്കല്‍, ഗിരിജാ ശിവന്‍, ശിവദാസ് കണ്ടെത്തിങ്കരയില്‍, രാമചന്ദ്രന്‍ കാവനാ കുഴിയില്‍, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരന്‍ സെക്രട്ടറി ശ്രീമോള്‍ ഷിജു എന്നിവര്‍ സംസാരിക്കും. ശാഖാ സെക്രട്ടറി രാമചന്ദ്രന്‍ പി. കെ. സ്വാഗതവും കമ്മിറ്റിയംഗം സാജു.ടി. പി.നന്ദിയും പറയും.വൈകുന്നേരം 3 മുതല്‍ മഹാസമാധി പൂജയും പ്രാര്‍ത്ഥനയും സമാധിഗാനാലാപനവും തുടര്‍ന്ന് അമൃതഭോജനവും ഉണ്ടായിരിക്കും. 657നമ്പര്‍ അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ ക്ഷേത്രത്തില്‍ വച്ചു മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6ന് നിര്‍മ്മാല്യ ദര്‍ശനം,8 മുതല്‍ ഉപവാസ യജ് ഞം, ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, 11ന് അഞ്ജന അരുണിന്റെ പ്രഭാഷണം 2 ന് സ്വയമേവ പുഷ്പാഞ്ജലി 3.30 ന് അമൃത ഭോജനം.
കരിമണ്ണൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാസമാധി ദിനാചരണം 21 ന് ഗുരുദേവ മന്ദിരത്തില്‍ നടക്കും. രാവിലെ 10 ന് ടൗണില്‍ നിന്ന് ഗുരുമന്ദിരത്തിലേക്ക്ശാന്തിയാത്ര , 10.30 മുതല്‍ പ്രാര്‍ത്ഥന12 ന് മഹാസമാധി സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ വി.ബി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും ശാഖാ പ്രസിഡന്റ് എന്‍.ആര്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ മനോജ്.കെ.കെ എന്‍ഡോവ്മെന്റ് വിതരവും പി.റ്റി.ഷിബു ചികിത്സാ സഹായ വിതരണവും സ്മിത ഉല്ലാസ് ജീവിതം നിര്‍മ്മിക്കുമ്പോള്‍ എന്ന പുസ്തകത്തിന്റെ ശാഖതല പ്രകാശനവും നിര്‍വഹിക്കും. ആശാ പ്രദീപ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വി.എന്‍ രാജപ്പന്‍ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വി.എന്‍ ബാബുരാജ് നന്ദിയും പറയും. വൈകിട്ട് 3.30 ന് മഹാസമാധി ഉപവാസ സമാപനം, അമൃതഭോജനം, സമാധിദിന പൂജ എന്നിവ നടക്കും.
ചിറ്റൂര്‍ ശാഖയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 21 ന് ശാഖാ ഓഫീസ് അങ്കണത്തില്‍ മഹാസമാധി ദിനാചരണം നടക്കും. വെളുപ്പിന് ഗുരുദേവ ഗീതങ്ങള്‍, 9 ന് മഹാദേവാന്ദസ്വാമിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുരുപൂജ, സര്‍വൈശ്വര്യപൂജ, ഉപവാസം , അന്നദാനം എന്നിവ നടക്കും.

മുള്ളരിങ്ങാട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, 11ന് വണ്ണപ്പുറം സതീഷിന്റെ പ്രഭാഷണം, കാളിയാര്‍ ശ്രീരഞ്ജിനി ടീച്ചര്‍ നടത്തുന്ന ഗുരുദേവ കൃതികളുടെ പാരായണം, അമൃത ഭോജനം എന്നിവ നടക്കും. കഞ്ഞിക്കുഴി ശാഖയിലെ മഹാസമാധി ദിനാചരണം ക്ഷേത്രത്തില്‍ നടക്കും. ഗുരുപൂജ സമൂഹപ്രാര്‍ത്ഥന, പ്രഭാഷണം എന്നിവ നടക്കും. യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍, കമ്മറ്റിയംഗങ്ങളായ പി.ടി. ഷിബു, എ.ബി. സന്തോഷ്, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, സി.വി. സനോജ് എന്നിവര്‍ പങ്കെടുക്കും. പഴയരിക്കണ്ടം, വെണ്മണി, ബാലനാട്, പുളിക്കത്തൊട്ടി ഗുരുദേവക്ഷേത്രങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, പ്രഭാഷണം, അമൃത ഭോജനം എന്നിവ നടക്കും. വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ എ.ബി. സന്തോഷിന്റെ നേതൃത്വത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, ഉപവാസം, അമൃത ഭോജനം എന്നിവ നടക്കും. മുണ്ടന്‍മുടി, കാളിയാര്‍ ടൗണ്‍, തൊമ്മന്‍കുത്ത്, കാളിയാര്‍, കോടിക്കുളം ശാഖകളിലും സമാധി ദിനാചരണം നടക്കും. ഉടുമ്ബന്നൂര്‍ ശാഖയിലെ പരിയാരം ക്ഷേത്രത്തില്‍ സമാധി ദിനാചരണം ഭക്തിനിര്‍ഭരമായി സമൂഹപ്രാര്‍ത്ഥന, ഉപവാസം, അമൃത ഭോജനം എന്നിവയോടെ നടക്കും. മലയിഞ്ചി ഗുരുക്ഷേത്രം, പെരിങ്ങാശേരി, കുളപ്പാറ, ചെപ്പുകുളം, വെള്ളാന്താനം ശാഖകളിലും സമാധി ദിനാചരണം സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവയോടുകൂടി നടക്കും. ഓലിക്കാമറ്റം ഗുരുദേവക്ഷേത്രത്തില്‍ മഹാദേവാനന്ദ സ്വാമിയുടെ (ശിവഗിരി മഠം) മുഖ്യകാര്‍മ്മികത്വത്തില്‍ ഉപവാസം സമൂഹപ്രാര്‍ത്ഥന എന്നിവ നടക്കും. പൂമാല ഗുരുദേവക്ഷേത്രം, കാഞ്ഞിരമറ്റം ഗുരുമന്ദിരം എന്നിവിടങ്ങളിലും സമാധി ദിനാചരണം നടക്കും. കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, കലൂര്‍ ശാഖകളിലും മഞ്ഞള്ളൂര്‍ ഗുരുമന്ദിരത്തിലും മഹാസമാധി ദിനാചരണം ഉപവാസം, സമൂഹപ്രാര്‍ത്ഥന, അമൃത ഭോജനം എന്നിവ നടക്കും. പുറപ്പുഴ ഗുരുദേവക്ഷേത്രങ്ങളിലും കരിങ്കുന്നം, കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, വഴിത്തല, കുടയത്തൂര്‍ ക്ഷേത്രങ്ങളിലും അറക്കുളം ഗുരുമന്ദിരത്തിലും മുട്ടം ഗുരുക്ഷേത്രത്തിലും ഉപവാസം, സമൂഹപ്രാര്‍ത്ഥന, അമൃത ഭോജനം എന്നിവയോട് കൂടി സമാധി ദിനാചരണം നടക്കും. ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും നടക്കുന്ന മഹാസമാധി ദിനാചരണ ചടങ്ങുകളില്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങള്‍, പോഷക സംഘടനാ ഭാരവഹികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ അറിയിച്ചു.

കാഞ്ഞിരമറ്റം ശാഖയുടെയും, വനിതാ സംഘം- യൂത്ത് മൂവ്‌മെന്റ്- കുടുംബ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിരമറ്റം ഗുരുമന്ദിരത്തില്‍ വച്ച് മഹാസമാധി ദിനാചരണം നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, സമൂഹ പ്രാര്‍ത്ഥന, ഗുരുപുഷ്പാംഞ്ജലി എന്നിവ നടക്കും. 12 മുതല്‍ ശാഖ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയില്‍ സമാധി സമ്മേളനം നടക്കും. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ മനോജ് മുഖ്യ പ്രഭാഷണം നടത്തും. യോഗത്തില്‍ യൂമിയന്‍ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് ശാന്തിയാത്ര, അമൃതഭോജനം എന്നിവ നടക്കും.

Related Articles

Back to top button
error: Content is protected !!