ChuttuvattomThodupuzha

ശ്രീജ ഗിരീഷ് രചിച്ച നൊമ്പരച്ചിന്തുകൾ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം നടത്തി

അരിക്കുഴ: ശ്രീജ ഗിരീഷ് രചിച്ച നൊമ്പരച്ചിന്തുകൾ എന്ന കാവ്യസമാഹാരം,
തൊടുപുഴ ജേസീ ഭവനിൽ പ്രകാശനം ചെയ്തു. കെ.ആർ. സോമരാജൻ
അധ്യക്ഷത വഹിച്ച ചടങ്ങിൽ സരു ധന്വന്തരി, അടിമാലി കാർമ്മൽ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജി ജോസ് സി.എം.സി ക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. കവി യു.എ. രാജേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. അനുകുമാർ തൊടുപുഴ, ജോർജ് മുഞ്ഞനാടൻ എന്നിവർ കവിത ചൊല്ലി. ചടങ്ങിൽ രതീഷ് പഗോഡ, രാജു റ്റി.സി, എൻ. ദാമോദരൻ നമ്പൂതിരി, റിട്ട. പ്രിൻസിപ്പാൾ തോമസ് വെള്ളിയാംതടം, ഗിരീഷ്‌കുമാർ, പാപ്പിക്കുട്ടിയമ്മ,  ശ്രീരഞ്ജിനി ബിജു, അർച്ചന സന്തോഷ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ പഗോഡ ബുക്ക് ആർട്ട് ആണ് പ്രസാധകർ.

Related Articles

Back to top button
error: Content is protected !!