Thodupuzha

ശ്രീകൃഷ്ണ വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം ചേര്‍ന്നു

തൊടുപുഴ: 640-ാം ശ്രീകൃഷ്ണ വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് ആര്‍. ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തൊടുപുഴ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് ധര്‍മ്മാഗദകൈമള്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ ഗൗരി എസ്.നായര്‍, കീര്‍ത്തന ഹരി, നവമി പ്രതാപ് എന്നിവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു. കാര്‍ഷിക വികസന ബാങ്കിലെ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കരയോഗം പ്രസിഡന്റ് കൂടിയായ ആര്‍. ജയനെ ഏലക്കാ മാല നല്‍കി യൂണിയന്‍ വൈസ് പ്രസിഡന്റ് ആദരിച്ചു. സെക്രട്ടറി ടി.കെ സുധാകരന്‍ നായര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!