ChuttuvattomThodupuzha

എസ്എസ്എഫ് ഇടുക്കി ജില്ലാ സാഹിത്യോത്സവ് നാളെ തൊടുപുഴയില്‍

തൊടുപുഴ : ”കീഴ്മല നാട്ടില്‍ സര്‍ഗ്ഗ സുഗന്ധം” എന്ന പ്രമേയത്തില്‍ എസ്എസ്എഫ് ഇടുക്കി ജില്ലാ സാഹിത്യോത്സവ് 22 ന് തൊടുപുഴ ഇളംദേശം മര്‍ഹൂം മാഹിന്‍ സഖാഫി നഗറില്‍ ആരംഭിക്കും. ശനിയാഴ്ച്ച 10 ന് കുന്നം ദാറുല്‍ ഫത്ഹ് ക്യാമ്പസില്‍” ഇടുക്കിയുടെ സാഹിത്യ പരിസരം ഒരു വായന” എന്ന വിഷയത്തില്‍ കവി മോഹന്‍ അറക്കല്‍ സംസാരിക്കും. തുടര്‍ന്ന് ”മതേതര രാജ്യത്തെ മുസ്ലിം ജീവിതം” എന്ന വിഷയത്തില്‍ അല്‍വാരിസ് ഫള്ലു റഹ്‌മാന്‍ നൂറാനി, അബ്ദുസ്സലാം റാഫിഈ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. ശനിയാഴ്ച്ച വൈകിട്ട് 7 ന് സാഹിത്യോത്സവ് നഗരിയില്‍ റാഫി അഹ്സനി കാന്തപുരം ആത്മീയ പ്രഭാഷണം നടത്തും വേദിയില്‍ പ്രാര്‍ത്ഥനക്ക് സയ്യിദ് ജാഫര്‍ കോയ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. 10 വേദികളിലായി 200 മത്സരാര്‍ത്ഥികള്‍ 120 ഓളം മത്സരങ്ങളിലായി 22,23 ദിവസങ്ങളില്‍ ഇളംദേശത്ത് മാറ്റുരയ്ക്കും. ഞായറാഴ്ച്ച 7 ന് സമാപന സംഗമം പ്രൊഫസര്‍ ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അനുമോദന പ്രസംഗം അബ്ദുല്‍ കരീം സഖാഫി ഇടുക്കി നിര്‍വ്വഹിക്കും. സന്ദേശ ഭാഷണം ഫള്ലു റഹ്‌മാന്‍ നൂറാനി നടത്തും എന്നു എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ സ്വലാഹുദ്ദീന്‍ മുഈനി, ഹിബത്തുള്ള വണ്ണപ്പുറം, ഫള്ലു റഹ്‌മാന്‍ നൂറാനി, ഷാജഹാന്‍ മുഈനി എന്നിവര്‍ അറിയിച്ചു

 

Related Articles

Back to top button
error: Content is protected !!