Thodupuzha

പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

പെരുമ്പിള്ളിച്ചിറ : പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ നല്‍പ്പത്തിനാലാം വാര്‍ഷിക ആഘോഷവും 21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ പി ജെ ബെന്നി സാറിന് യാത്രയയപ്പും സംഘടിപ്പിച്ചു. സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ഓറോപ്ലാക്കല്‍ അധ്യക്ഷനായിരുന്നു, അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലം മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കല്‍ യാത്രയയപ്പ് സന്ദേശം നല്‍കി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന നാസര്‍, തൊടുപുഴ എ ഇ ഒ ഷീബ മുഹമ്മദ് എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ ചിമ്മിനികാട്ട്, എസ്. എം.സി. ചെയര്‍മാന്‍ കെ ജി ആന്റണി, പി ടി എ പ്രസിഡണ്ട് ഷാജി വി. എം, പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആരതി വിഎസ്, സ്റ്റാഫ് സെക്രട്ടറി സിന്‍സി ജോസ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ മരിയ സാജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരായ ലീനറ്റ് ജോസഫ്, ഷറഫുദ്ദീന്‍ ഇ ഐ, നിഖില മോള്‍ എം, ബിനി ജോസ്, പി ടി എ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!