KarimannorLocal Live

കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ യൂണിഫോം സംഘടനകളുടെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റാലി സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി ലഹരി വിരുദ്ധ സന്ദേശം നല്‍കി. നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍ സെക്രട്ടറി റോസ് മരിയ രാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു എടാട്ട്, ഹെഡ്മാസ്റ്റര്‍ സജി മാത്യു, ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍, വിവിധ യൂണിഫോം സംഘടനാ പ്രതിനിധികളായ ഏയ്ഞ്ചല്‍ ബിജു, മരിയ ജോയ്, അലീന സാജു , പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ് , എന്‍സിസി ഓഫീസര്‍ ജയ്സണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കുട്ടികളുടെ പാര്‍ലമെന്റ് രൂപീകരിച്ചു. പരിപാടികള്‍ക്ക് സീനിയര്‍ അധ്യാപിക മിനി എ. ജോണ്‍, സ്‌കൗട്ട് റേഞ്ചര്‍ ലീഡര്‍ ആനിയമ്മ ലോറന്‍സ്, എസ്.പി.സി ഓഫീസര്‍ റെക്സി റ്റോം, എലിസബത്ത് മാത്യു, സ്‌കൗട്ട് മിസ്ട്രസ് സുമിത കുരുവിള, ഗൈഡ് ക്യാപ്റ്റന്‍ മിനി മാത്യു, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ കരോളിന്‍ അഗസ്റ്റിന്‍, സ്‌കൗട്ട് മാസ്റ്റര്‍ സെബിന്‍ കെ. ഷാജു, ജെ.ആര്‍.സി കോര്‍ഡിനേറ്റര്‍ മേഘ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!