Thodupuzha

സ്‌കൂളിലെ ഇരട്ട കുട്ടികളെ ആദരിച്ച് സെന്റ്.മേരീസ് ഹൈസ്‌കൂള്‍ കോടികുളം

കോടിക്കുളം: സ്‌കൂളിലെ ഇരട്ട കുട്ടികളെ ആദരിച്ച് സെന്റ്. മേരീസ് ഹൈസ്‌കൂള്‍. സ്‌കൂളിലെ വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന ആദില്‍ റിയാസ്, അമാന റിയാസ്, ലിയ ബെന്നി, സിയ ബെന്നി, ആദിത്യ റെജി, അക്ഷയ റെജി, സൂര്യ എസ്, സൂരജ് എസ് എന്നീ ഇരട്ടകള്‍ ആയ വിദ്യാര്‍ത്ഥികളെയും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അല്‍ന മോള്‍ ലിനോജിന്റെയും, ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആല്‍ബെര്‍ട്ട് ലിജോ യുടെയും ഇരട്ടകളായ അമ്മമാരെയും ആണ് ചടങ്ങില്‍ ആദരിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് ഇരട്ടകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പഴയ പീടികയില്‍ ഇരട്ടകളോടെ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി ബിനോജ് ആന്റണി, സ്റ്റാഫ് സെക്രട്ടറി അനി തോമസ്, അധ്യാപകരായ ബനറ്റ് മാത്യു, മാത്യു റോയി എന്നിവര്‍ ഇരട്ടകളുടെ സമാഗമത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!