Thodupuzha

നാമമാത്ര ബോണസ് പ്രഖ്യാപനം സര്‍ക്കാരിന്റെ അവകാശ നിഷേധത്തിന്റെ തുടര്‍ച്ച: എസ്.ഇ.യു

തൊടുപുഴ :ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടുകളുടെ തുടര്‍ച്ചയാണ് നാമമാത്ര ബോണസ് പ്രഖ്യാപനമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്ന അഡ്വാന്‍സ്, മുപ്പത് ശതമാനം ജീവനക്കാര്‍ക്ക് പോലും ലഭിക്കാനിടയില്ലാത്ത ബോണസ്, തുഛമായ അലവന്‍സ് എന്നിവ പെരുപ്പിച്ച് കാണിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാര്‍ ശ്രമം. ഓണക്കാലത്ത് പോലും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ നല്‍കാനോ ബോണസില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വരുത്താനോ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിയില്‍ ആഹല്‍ദം പ്രകടിപ്പിക്കുന്ന ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി വി ജെ സലിം പറഞ്ഞു. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കുക, ന്യായമായ ബോണസ് എല്ലാ ജീവനക്കാര്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എസ് ഇ യു നടത്തിയ പ്രേതിഷേധങ്ങളുടെ ഭാഗമായി തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് വി.എ നവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍ വഹാബ്, പി. എം സഹല്‍ ,സബിത ജബ്ബാര്‍ ,മുഹമ്മദ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!