Thodupuzha
സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇടുക്കിയെ അശ്വിന് നയിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220825-WA0037.jpg?resize=780%2C470&ssl=1?v=1661432382)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടിയില്‍ 30 വരെ നടക്കുന്ന 66-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇടുക്കി പുരുഷ ടീമിനെ കാഞ്ഞാര്‍ സ്വദേശി അശ്വിന് ബി നയിക്കും. ആതിഥേയരായ തൃശൂര്‍, കോട്ടയം, പാലക്കാട് എന്നീ ജില്ലകള്‍ക്കൊപ്പം ‘ബി’ പൂളിലാണ് ഇടുക്കി മല്‍സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ ഇടുക്കി ടീമിന്റെ ആദ്യമല്‍സരം ആതിഥേയരായ തൃശൂരിനെതിരെയാണ്.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇടുക്കി ടീം: അശ്വിന് ബി (ക്യാപ്റ്റന്‍), എഡ്വിന് തോംസണ്‍, ഏബല്‍ ഉമ്മന്‍, ടോം ജോസ്, റോഹന്‍ തോമസ്, മങ്കേഷ്, ആല്ബിന് ടോം, സംതൃപ്ത് എ. എസ്., ഫര്സീം ഫസല്‍, ഇമ്മാനുവേല്‍ ടി. ഷൈബു, ഷോണ്‍ മാത്യു സെബാസ്റ്റ്യന്‍, അതുല്‍ സാജു. കോച്ച്: ജൂവല്‍ ജോസ്; മാനേജര്‍: റയന്‍ മാത്യു മാര്‍വെല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)