ChuttuvattomThodupuzha
സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; റോണ്‍ ജോര്‍ജിന് റെക്കോര്‍ഡോടെ സ്വര്‍ണം
തൊടുപുഴ: ആലപ്പുഴയില്‍ നടക്കുന്ന 55-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയില്‍ നിന്നുള്ള റോണ്‍ ജോര്‍ജ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 22, 50 മീറ്റര്‍ പീപ്പ് സൈറ്റ്, പ്രോണ്‍ വിഭാഗത്തിലാണ് റോണ്‍ റെക്കോഡിട്ടത്. ജില്ലയുടെ സിദ്ധാര്‍ഥ് ബാബു 2021ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് റോണ്‍ തിരുത്തിയത്. റോണിനെ ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന് സെക്രട്ടറി പ്രിന്‍സ് മാത്യൂ, വൈസ് പ്രസിഡന്റ് ജോസഫ്. ടി.സിറിയക്, എന്നിവര്‍ അനുമോദിച്ചു. പാലാ വലിയവീട്ടില്‍ കുടുംബാംഗവും മുട്ടം റൈഫിള്‍ ക്ലബിലെ അംഗവുമാണ് റോണ്‍ ജോര്‍ജ്.