IdukkiKerala

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് : ഫുട്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 3ന്

ഇടുക്കി : സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഫെബ്രുവരി 3ന് പാലാ സെന്റ് തോമസ് കോളേജില്‍ ഫുട്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ജി.വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കുന്നുംകുളം സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുളള വിവിധ ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്.എട്ട്, പ്ലസ് വണ്‍ എന്നീ ക്ലാസ്സുകളിലേക്കും, 9,10 ക്ലാസ്സുകളില്‍ നിലവിലുളള ഒഴിവുകളിലേക്കുമാണ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നത്. സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, 2 പാസ്സ്പോര്‍ട്ട് സൈസ്സ് ഫേട്ടോ, സ്പോര്‍ട്സ് മികവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം രാവിലെ 8 മണിക്ക് കോളേജില്‍ എത്തിചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8848898194,9633289511,9947598813

 

Related Articles

Back to top button
error: Content is protected !!