ChuttuvattomThodupuzha

സംസ്ഥാന സബ്ജൂണിയര്‍ ഹോക്കി: ടീം പുറപ്പെട്ടു

 

തൊടുപുഴ: തലശേരിയില്‍ ഒന്‍പതു വരെ നടക്കുന്ന സംസ്ഥാന സബ്ജൂണിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം യാത്ര പുറപ്പെട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇടുക്കി ജില്ലയ്ക്കായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ നടന്ന ചടങ്ങില്‍ കേരള ഹോക്കി വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിന്‍ ടീം അംഗങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു.
ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി റിജോ ഡോമി, ജോയിന്റ് സെക്രട്ടറി ആര്‍. ശ്രീവിദ്യ, ടിം മാനേജര്‍ അനു ഡെന്നിസ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!