Thodupuzha

സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്  പി.ജെ.ജോസഫ് എം.എല്‍.എ. മെഡല്‍ വിതരണം ചെയ്തു.

തൊടുപുഴ : 12 മുതല്‍ തൊടുപുഴ ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ 13 വരെയുള്ള വിജയി കള്‍ക്ക്

പി.ജെ.ജോസഫ് എം.എല്‍.എ. മെഡലുകള്‍ വിതരണം ചെയ്തു. രണ്ടു ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യൂത്ത് വിഭാഗത്തിലും , ജൂണിയര്‍ വിഭാഗത്തിലും തിരുവനന്തപുരമാണ് മുന്നില്‍.

സീനിയര്‍ ഇന്റര്‍ ക്ലബ്ബ് വിഭാഗത്തില്‍ ആള്‍ട്ടി റ്റിയൂഡ് തൃശ്ശൂര്‍ അണ് മുന്നില്‍. യൂത്തില്‍ രണ്ടാം സ്ഥാനത്തു പാലക്കാടും, ജൂണിയറില്‍ കാസര്‍കോടും, സീനിയറില്‍ തൃശ്ശൂര്‍ സായ് സെന്ററുമാണ് . മെഡല്‍ ദാന ചടങ്ങില്‍ ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് എം.എന്‍. ബാബു അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ശ്രീനാഥ്, സെക്രട്ടറി ജി.ബാലകൃഷ്ണന്‍, സംഘടക സമിതി രക്ഷാധികാരി റ്റി.സി.രാജു തരണിയില്‍, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിന്‍,കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി രതീഷ് കുമാര്‍ പി.ആര്‍. കേരള ആം റെസ് ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മനോജ് കൊക്കാട്ട്, കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് – പ്രസിഡന്റ് ബേബി വര്‍ഗ്ഗീസ്, ഒളിമ്പിക് വേവ് മുനിസിപ്പല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എസ്. ബോഗിന്ദ്രന്‍, കണ്‍വീനര്‍ സണ്ണി മണര്‍കാട്ട്, വാര്‍ഡു കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ് , കാനോയിംഗ് കയാക്കിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.പി.ഉസ്മാന്‍ കെ.എം. ജലാലുദ്ദീന്‍, ന്യൂമാന്‍ കോളേജ് കായിക വിഭാഗം മേധാവി എബിന്‍ വില്‍സണ്‍, എന്നിവര്‍ സംസാരിച്ചു. മത്സരങ്ങള്‍14 നു സമാപിക്കും.

Related Articles

Back to top button
error: Content is protected !!