Thodupuzha

സംസ്ഥാന യൂത്ത് വോളീബോള്‍  ചാമ്പ്യന്‍ഷിപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി     

 

 

തൊടുപുഴ: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35-മത് സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ 21 വരെ തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 14 ജില്ലകളില്‍ നിന്ന് പുരുഷ- വനിതാ വിഭാഗങ്ങളിലായി 28 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. 17 ന് വൈകിട്ട് 4 ന് മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. 21 ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ എം.എം.മണി, പി.ജെ.ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ.എ.രാജ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സെക്രട്ടറി എ.അജിത്ദാസ്, വൈസ് പ്രസിഡന്റ് ഒ.കെ.ബിനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!