kodikulamLocal Live

പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 21 ന്

പടി. കോടിക്കുളം : പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 21 ന് തുടക്കമാകും. 30 ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ രാമചന്ദ്രൻ ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

എല്ലാ ദിവസവും രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യം, അഭിഷേകം, 6 ന് ഗണപതി ഹോമം, 6.30 ന് ഉഷപൂജ, 8 ന് പന്തീരടി പൂജ, 9 ന് കലശപൂജകൾ, നവകം, പഞ്ചഗവ്യം, 10.30 ന് കലശാഭിഷേകങ്ങൾ, 11.30 ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5 ന് നടതുറക്കൽ, 5.30 ന് കാഴ്ചശീവേലി, 6.30 ന് വിശേഷാൽ ദീപാരാധന, രാത്രി 8 ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.

21 ന് രാവിലെ പതിവ് പൂജകൾ, കലവറ നിറയ്ക്കൽ സമർപ്പണങ്ങൾ, വൈകിട്ട് 6.30 ന് ദീപാരാധന, ആചാര്യവരണം, പ്രസാദശുദ്ധി ക്രീയകൾ, 22 ന് രാവിലെ പതിവ് പൂജകൾ, രാത്രി 7.15 നും 7.55 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ രാമചന്ദ്രൻ ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ഉത്സവ പൂജകളുടെ പ്രസാദ വിതരണം, രാത്രി 8 ന് കൊടിയേറ്റ് സദ്യ, 8.30 ന് സാംസ്കാരിക സമ്മേളനം,

23 ന് രാവിലെ പതിവ് പൂജകൾ, രാത്രി 9 ന് കോട്ടയം മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, 24 ന് രാവിലെ പതിവ് പൂജകൾ, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, രാത്രി 8 ന് നർത്തന സ്കൂൾ ഓഫ് ആർട്സ് & മ്യൂസിക് വണ്ണപ്പുറം അവതരിപ്പിക്കുന്ന നൃത്തന്ധ്യ, അത്താഴപൂജ, 25 ന് രാവിലെ പതിവ് പൂജകൾ, രാത്രി 8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, 26 ന് രാവിലെ പതിവ് പൂജകൾ, രാത്രി 8 ന് തിരുവാതിര, തുടർന്ന് നൃത്തനൃത്യങ്ങൾ, 27 ന് പതിവ് പൂജകൾ, 11 ന് അഷ്ടോത്തര സംഖ്യ (108) ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, 28 ന് രാവിലെ പതിവ് പൂജകൾ, 11 ന് അഷ്ടാഭിഷേകം, രാത്രി 9 ന് തെയ്യാരം ( നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും)

29 ന് പൂയം മഹോത്സവം. രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5 ന് ചെറുതോട്ടിൻകരയിൽ നിന്നും താലപ്പൊലി കാവടി ഘോഷയാത്ര, 7 ന് താലപ്പൊലി ഘോഷയാത്രയ്ക്ക് എതിരേൽപ്പ്, ദീപാരാധന, 8 ന് കാവടിയാട്ടം, 8.30 ന് മഹോത്സവ സദ്യ, 9 ന് പ്രഭാഷണം( ഷഷ്‌ഠി വ്രതവും ആചാരാനുഷ്‌ഠാനങ്ങളും), 10 ന് പള്ളിവേട്ട പുറപ്പാട്, 11 ന് പള്ളിവേട്ട, 11.30 ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്.

Related Articles

Back to top button
error: Content is protected !!