ChuttuvattomThodupuzha

നഗരസഭയില്‍ എല്‍ഡിഫും യുഡിഎഫും നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കുക: ബിജെപി

തൊടുപുഴ: നഗരസഭയില്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട ചെയര്‍മാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരവും ചെയര്‍മാന് പിന്തുണ പിന്‍വലിച്ചെന്നു അവകാശപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന വീമ്പുപറച്ചിലും ജങ്ങളെ കബളിപ്പിക്കലാണെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി. ഇരുമുന്നണികള്‍ക്കും അവിശ്വാസം കൊണ്ടു വന്ന് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ചെയര്‍മാനെ പുറത്താക്കാന്‍ സാധിക്കുമെന്നിരിക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊതുജങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് ജനദ്രോഹപരമാണ്. തൊടുപുഴ നഗരസഭയില്‍ വഴിവിളക്കുകള്‍, പൊതു ശ്മശാമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി അടിയന്തിരമായി കൗണ്‍സില്‍ തീരുമാനമെടുത്ത് പോകേണ്ട നിരവധി വേലകള്‍ ഇരുമുന്നണികളും എടുക്കുന്ന നിലപാട് മൂലം മുടങ്ങിയിരിക്കുകയാണ്.

ഇലക്ഷന്‍ പെരുമാറ്റ ചട്ടം നിലനിന്നതിനാല്‍ ഏപ്രിലില്‍ ആരംഭിക്കേണ്ട   പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതായിരുന്നു. യു.ഡി.എഫിന്റെ കൗണ്‍സില്‍ നടത്തിക്കില്ല എന്ന നിലപാട് ജനത്തോടുള്ള വെല്ലുവിളിയാണ്. അതിനോട് ബിജെപി യോജിക്കുന്നില്ല. നഗരസഭയില്‍ അവിശ്വാസ നോട്ടീസ് കൊടുക്കാനുള്ള അംഗസംഖ്യ 12 ആണ്. അത് ബിജെപിക്ക് ഇല്ലാത്തതിനാല്‍ അവിശ്വാസ നോട്ടീസ് നല്‍കാന്‍ ബി.ജെ.പിക്ക് ആവില്ല. അതിന് അംഗബലമുള്ള മുന്നണികള്‍ തയ്യാറാവത്തത് കള്ളകളിയാണെന്ന് തിരിച്ചറിയണം.  പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ജി രാജശേഖരന്‍, ബിന്ദു പത്മകുമാര്‍, കൗണ്‍സിലര്‍മാരായ ജിതേഷ് സി, ജിഷ ബിനു, ജയലക്ഷ്മി ഗോപന്‍, ശ്രീലക്ഷ്മി കെ. സുദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!