KaloorkadLocal Live

കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ തെരുവുനായ ആക്രമണം ; രണ്ടുപേര്‍ക്ക് പരിക്കേറ്റു

കല്ലൂര്‍ക്കാട് : പഞ്ചായത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്താംവാര്‍ഡ് ചാറ്റുപാറയിലാണ് ഇന്നലെ തെരുവുനായയുടെ ആക്രമണത്തില്‍ കൈപ്പതടത്തില്‍ റോബിന്‍, പാറത്താഴത്ത് ഷാജി എന്നിവര്‍ക്ക് പരിക്കേറ്റത്. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ റോബിന്‍ പുലര്‍ച്ചെ നാലിന് പമ്പിലേയ്ക്ക് പോകുംവഴിയും, ഷാജി രാവിലെ എട്ടോടെ ജോലിക്കായി പോകുമ്പോഴുമാണ് നായ ആക്രമിച്ചത്. ചാറ്റുപാറയില്‍ കലുങ്കിനടിയില്‍ പ്രസവിച്ചുകിടക്കുന്ന നായയാണ് ആക്രമണകാരിയായി മാറിയിരിക്കുന്നത്. തെരുവുനായയുടെ ഭീഷണിമൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

തെരുവുനായയുടെ ആക്രമണം അറിഞ്ഞിട്ടും അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാനോ, നായയുടെ ആക്രമണത്തിനിരയായവരെ സന്ദര്‍ശിക്കാനോ, മറ്റുനടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവര്‍ത്തകരും ഡ്രൈഡേ ആചരണം നടത്തേണ്ട ശനിയാഴ്ച തെരുവുനായ ഭയത്താല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിച്ചില്ല. അക്ഷയ – കുടുംബശ്രീ അംഗങ്ങളും, പുലരി കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. അക്രമകാരിയായ നായയെ പിടികൂടി പുനരധിവസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നായയുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.

 

 

Related Articles

Back to top button
error: Content is protected !!