Thodupuzha

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വെട്ടിച്ചുരുക്കാന്‍ അനുവദിക്കില്ല: കെ.എസ്‌.യു

തൊടുപുഴ: അനാവശ്യമായ പരിഷ്‌കാരങ്ങളും വേര്‍തിരിക്കലുകളും നടത്തി വിദ്യാര്‍ഥി കണ്‍സെഷന്‍ വെട്ടിച്ചുരുക്കുവാനുള്ള സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കുകയില്ലെന്ന്‌ കെ.എസ്‌.യു.വിദ്യാര്‍ഥി കണ്‍സെഷന്റെ കാര്യത്തില്‍ കെ.എസ്‌.ആര്‍.ടി.സി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരായി കെ.എസ്‌.യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ വഴിയില്‍ തടയുകയും പ്രതിഷേധ പോസ്‌റ്ററുകള്‍ പതിക്കുകയും ചെയ്‌തു. സമരം തടസപ്പെടുത്താന്‍ പോലീസ്‌ ശ്രമിച്ചത്‌ നേരിയ സംഘര്‍ഷത്തിനിടയാക്കി.

പ്രതിഷേധ സമരം കെ.എസ്‌.യു ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ടോണി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അസ്‌ ലം ഓലിക്കന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്‌ നേതാക്കളായ അല്‍ത്താഫ്‌ സുധീര്‍, മുഹമ്മദ്‌ മത്തനാട്‌, ഗുണശേഖരന്‍ രാജന്‍, ആല്‍ഫിന്‍ പി ഷിജു, ആര്യ ലക്ഷ്‌മി, ഗൗതം സന്തോഷ്‌ എന്നിവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!