ChuttuvattomThodupuzha

കുമാരമംഗലം എം.കെ.എൻ.എം സ്കൂളിലെ സ്റ്റുഡന്റ് പോലീസ്‌ കേഡറ്റുകൾ സ്നേഹാലയം സന്ദർശിച്ചു

തൊടുപുഴ: വയോജന ദിനത്തോടനുബന്ധിച്ചു കുമാരമംഗലം സ്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘കനിവ്’ പദ്ധതി പ്രകാരം സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളുമായി കേഡറ്റുകൾ മുതലക്കോടത്തു പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിച്ചു. സോപ്പ്, ബ്രഷ്, പേസ്റ്റ്, തുണിത്തരങ്ങൾ, പഞ്ചസാര, തേയില, അരി, ബിസ്ക്കറ്റ്, റസ്ക്, സോപ്പ്പൊടി മുതലായ അവശ്യ സാധനങ്ങളാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ചത്.

ശേഖരിച്ചവ സ്നേഹാലയം അധികാരികൾക്ക് നൽകിയ ശേഷം ഒരു മണിക്കൂറോളം സമയം കേഡറ്റുകൾ അവിടുത്തെ അപ്പൂപ്പനമ്മൂമ്മമാരോടൊപ്പം ചിലവഴിച്ചു. കഥകൾ പങ്ക് വച്ചും തമാശകൾ പറഞ്ഞും പാട്ടുകൾ പാടിയും അവരുടെ സ്നേഹ ഉപദേശങ്ങൾ മനസാ സ്വീകരിച്ചുമാണ്‌ കേഡറ്റുകൾ അവർക്കൊപ്പം സമയം ചിലവഴിച്ചത്.  സ്കൂൾ ഹെഡ്മാസ്റ്റർ സാവിൻ എസ്, സി.പി.ഒമാരായ സുഭാഷ്, ജെറി മരിയ, ഡിഐമാരായ കൃഷ്ണൻ നായർ, ജിഷ ഓഫീസ് പ്രതിനിധി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ സ്നേഹലയം സന്ദർശിച്ചത്.

Related Articles

Back to top button
error: Content is protected !!