Local LiveMuthalakodam

ലഹരിക്കെതിരെ കയ്യൊപ്പ് ചാര്‍ത്തി മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മുതലക്കോടം : ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി നവീനവും ക്രിയാത്മകവുമായ സംവിധാനങ്ങളൊരുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്യാന്‍വാസില്‍ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍സ് മാത്യു ഇടത്തൊട്ടി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുതുതായി സ്‌കൂളിലെക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും ലഹരിക്കെതിരെ കയ്യൊപ്പ് പതിപ്പിച്ചു. പുതുതലമുറയെ ആരോഗ്യത്തോടെ, സമൂഹത്തിന് പ്രയോജനകരമായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സ്‌കൗട്ട് മാസ്റ്റര്‍ അമല്‍ ജോണ്‍ പറഞ്ഞു.

ലഹരിക്കെതിരെ വിവിധ കര്‍മ്മപരിപാടികളാണ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ,എന്‍എസ്എസ്, എന്‍സിസി ,എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പിലാക്കി വരുന്നത്. പഠനത്തിന്റെ ഇടവേളകളില്‍ കുട്ടികളെ വായനയിലേക്ക് തിരിച്ചുവിടാന്‍ വായനയാകട്ടെ ലഹരി എന്ന പരിപാടി സ്‌കൂള്‍ അധ്യാപികയായ ടീന്‍ മരിയ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണ്. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ റ്റിസ്സി കെ ജോര്‍ജ്, സ്‌കൗട്ട്് മാസ്റ്റര്‍ അമല്‍ ജോണ്‍ , ഗൈഡ് ക്യാപ്റ്റന്‍ ജിജി ലുക്കോസ്, എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് ബിനു മാത്യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!