Idukki

കെല്‍ട്രോണില്‍ ജേര്‍ണലിസം പഠനം ; ഇപ്പോള്‍ അപേക്ഷിക്കാം

ഇടുക്കി : കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസത്തില്‍ 2024 -25 ബാച്ചിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്റ്‌ററിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കുന്നതാണ്. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കുന്നതാണ്.ഉയര്‍ന്ന പ്രായപരിധി 30 വയസ്. ക്ലാസുകള്‍ ജൂലായ് മാസത്തില്‍ ആരംഭിക്കും. ഫോണ്‍: 954495 8182.

Related Articles

Back to top button
error: Content is protected !!