Thodupuzha

തൊടുപുഴയില്‍ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

തൊടുപുഴ: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടന്നു. ചൊവ്വാഴ്ച്ച തൊടുപുഴ ക്ഷേമനിധി ഓഫീസില്‍ നടന്ന യോഗം കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്റ്റാലിന്‍ ജോണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപദേശകസമിതി അംഗം കബീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഉണ്ടായി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മനോജ് സെബാസ്റ്റ്യന്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. ഉപദേശക സമിതി അംഗങ്ങളായ കെ. തോമസ്, അബ്ദുള്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!