KarimannorLocal Live

പൊതുപരീക്ഷകളിലെ വിജയം ; ജില്ലയില്‍ ഒന്നാമത് കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ്

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ വിജയത്തില്‍ ഇത്തവണയും ജില്ലയില്‍ ഒന്നാമതെത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 155 വിദ്യാര്‍ത്ഥികളാണ് ഫുള്‍ എ പ്ലസ് നേടിയത്. 378 വിദ്യാര്‍ത്ഥികള്‍ എഴുതിയ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയത്തോടൊപ്പം 82 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ജില്ലയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 30 വിദ്യാര്‍ത്ഥികള്‍ ഒന്‍പത് എ പ്ലസും നേടി. 279 വിദ്യാര്‍ത്ഥികള്‍ എഴുതിയ പ്ലസ് ടു പരീക്ഷയില്‍ 261 പേര്‍ വിജയിച്ചു. 94ആണ് വിജയ ശതമാനം. 73 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസും 22 പേര്‍ അഞ്ച് എ പ്ലസും നേടി ജില്ലയിലെ രണ്ടാമത്തെ മികച്ച ഹയര്‍ സെക്കന്ററിയായി മാറി.

അതില്‍ തന്നെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായത് സന്തോഷം ഇരട്ടിയാക്കി. ബയോളജി സയന്‍സില്‍ 99ശതമാനവും കോമേഴ്സ് 91, ഹ്യുമാനിറ്റീസ് 81ശതമാനം വിദ്യാര്‍ത്ഥികളുമാണ് വിജയിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്ലസ്ടു – എസ്എസ്എല്‍സി പരീക്ഷാ വിജയങ്ങളില്‍ ജില്ലയിലും കോതമംഗലം രൂപതയുടെ വിദ്യാലയങ്ങളിലും ഒന്നാം സ്ഥാനത്ത് കരിമണ്ണൂര്‍ സെയ്ന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളാണ്.മികച്ച വിജയം നേടി നാടിനഭിമാനമായതിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് വടക്കേടത്ത്, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു, പിറ്റിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, എംപിറ്റിഎ പ്രസിഡന്റ് ജോസ്മി സോജന്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

 

Related Articles

Back to top button
error: Content is protected !!