Thodupuzha

സമ്മര്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പിന് തുടക്കമായി

തൊടുപുഴ: സോക്കര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ഒളിമ്പ്യനും, പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഷൈനി വില്‍സണ്‍ നിര്‍വഹിച്ചു. മുന്‍ ദേശീയ നീന്തല്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വില്‍സണ്‍ ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ ഒളിമ്പ്യന്‍മാരെ ഉപഹാരങ്ങള്‍ നല്‍കി അദരിച്ചു. സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി.എ. സലീംകുട്ടി, ഇടുക്കി ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ.എം. ജോര്‍ജ്, മുന്‍ സന്തോഷ്ട്രോഫി താരം സനുഷ് രാജ്, മുന്‍ ഇന്ത്യന്‍ താരം രാഹുല്‍.എസ്, കായികാധ്യാപകരായ അമല്‍ വി.ആര്‍, അഭിജിത്, റിട്ട. ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയര്‍ എബ്രഹാം, മുന്‍ ദേശീയ കായിക താരം അഞ്ജലി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍, സ്‌പോര്‍ട്‌സ് സൈക്കോളജി, യോഗ, സ്‌പോര്‍ട്‌സ് മെഡിസിന്‍ ക്ലാസുകള്‍, ദേശീയ – അന്തര്‍ ദേശീയ താരങ്ങള

Related Articles

Back to top button
error: Content is protected !!