Kerala

ആശ്വാസമായി വേനല്‍ മഴയെത്തും ; ഇന്ന് 5 ജില്ലകളില്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നുമുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നേരിയതോ മിതമായ തോതിലോ ഉള്ള മഴ സാധ്യതയാണ് ഈ ദിവസങ്ങളിലുള്ളത്. ഇന്ന് അഞ്ച് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്.

തിങ്കളാഴ്ച ഒമ്പതു ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ അറിയിപ്പുള്ളത്. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ അറിയിപ്പുള്ളത്.

 

 

Related Articles

Back to top button
error: Content is protected !!