Thodupuzha

ടി ഷര്‍ട്ട് ചിത്രരചനാ മത്സരം:  ജില്ലയ്ക്ക് ഒന്നാം സ്ഥാനം

 

തൊടുപുഴ: അന്തര്‍ദേശീയ കടുവാദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ ടി ഷര്‍ട്ട് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ആറായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളായി. ഓരോ സംസ്ഥാനത്തും ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നിന്നും സംസ്ഥാനതല വിജയികളെയും നിര്‍ണയിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ അംഗമായ അഞ്ജലി രാധാകൃഷ്ണനാണ് സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അഞ്ജലിയെ മെമന്റോ നല്‍കി അനുമോദിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഭാരവാഹികളായ എന്‍. രവീന്ദ്രന്‍, റെജി പി. തോമസ്, എ.പി. മുഹമ്മദ് ബഷീര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!