ChuttuvattomMoolammattam

അറക്കുളത്ത് തയ്യല്‍ പരിശീലനം പൂര്‍ത്തിയായി

അറക്കുളം: കുടയത്തൂര്‍ ഡവലപ്മെന്റ്് സൊസൈറ്റിയും, അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയും സംയുക്തമായി കേന്ദ്ര സ്‌കില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി നടത്തിയതയ്യല്‍ പരിശീലന പരിപാടി അവസാനിച്ചു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി 3 മാസത്തെ പരിശീലനം സൗജന്യമായാണ് നടപ്പാക്കിയത്. പരിശീലനം ലഭിച്ച അന്‍പതോളം വനിതകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

ലൈബ്രറി ഹാളില്‍ ലൈബ്രറി സെക്രട്ടറി കെ.ടി.മോഹനന്റെ അധ്യക്ഷതയില്‍ 12ന് 1.30ന് ചേരുന്ന യോഗത്തില്‍ അറക്കുളം പുത്തന്‍പള്ളി വികാരി ഫാ.മൈക്കിള്‍ കിഴക്കേപ്പറമ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തും. സെന്റ്് ജോസഫ് അക്കാദമി പ്രിന്‍സിപ്പള്‍ ഡോ.തോംസണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. കുടയത്തൂര്‍ ഡവലപ്മെന്റ് സൊസൈറ്റി പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.വി. മനോജ് ഭാവി പരിശീലന പരിപാടികള്‍ വിശദീകരിക്കും.

Related Articles

Back to top button
error: Content is protected !!