Thodupuzha

തപസ്യ കലാസാഹിത്യവേദി  ജില്ലാ വാര്‍ഷികോത്സവം നടത്തി

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ വാര്‍ഷികോത്സവം എന്‍.എസ്.എസ് യൂണിയന്‍ ഹാളില്‍ നടത്തി. ജില്ലാ പ്രസിഡണ്ട് വി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കവയിത്രി സരു ധന്വന്തരി ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന ട്രഷറര്‍ സി.രജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി എഴുത്തച്ഛന്റെ കേരളം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. കെ.എസ്. ഇന്ദു വിഷയാവതരണം നടത്തി. തപസ്യ ഇടുക്കി താലൂക്ക് അധ്യക്ഷന്‍ എസ്.ജ്യോതിസ്, എഴുത്തുകാരി ലളിത ശ്രീകുമാര്‍, തപസ്യ മേഖലാ സെക്രട്ടറി വി.കെ. ബിജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സമാദരണസഭയില്‍ കേരളാ ബാലസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവലിസ്റ്റ് രഞ്ജിത്ത് ജോര്‍ജ്, നാടന്‍പാട്ടു കലാകാരി ഫിലോമിന മാത്യു എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ ബൗദ്ധിക് പ്രമുഖ് പി.എസ് സന്തോഷ്ബാബു, ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസന്‍, തപസ്യ ജില്ലാ രക്ഷാധികാരി പി.കെ രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ സന്തോഷ് ബാബു, വി.ആര്‍ പ്രേംകിഷോര്‍, എം.എന്‍ ശശിധരന്‍ എന്നിവരും പ്രസംഗിച്ചു. വിഷ്ണു ഇടവെട്ടി, ജയന്‍ തൊടുപുഴ എന്നിവരുടെ ഓടക്കുഴല്‍ വാദനവും ബിജു നാരായണന്‍ നമ്പൂതിരി, പാര്‍വതി ആദിത്യന്‍ എന്നിവര്‍ അവതരിപ്പിച്ച രാഗമാലിക എന്ന സംഗീതപരിപാടിയും വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടന്നു. പുതിയ ഭാരവാഹികളായി കവയിത്രി സരു ധന്വന്തരി, പി.കെ.രാധാകൃഷ്ണന്‍(രക്ഷാധികാരിമാര്‍) വി.കെ.സുധാകരന്‍ (പ്രസിഡന്റ്), കെ.വി. അശോകന്‍. ലളിത ശ്രീകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.എന്‍ ഷാജി ( ജനറല്‍ സെക്രട്ടറി), എം.എം. മഞ്ജുഹാസന്‍ (സെക്രട്ടറി ), സതീഷ് പാഴൂപ്പള്ളി, സിജു.ബി പിള്ള (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് ബാബു (ട്രഷറര്‍), എം.എന്‍ ശശിധരന്‍, വി.ആര്‍ പ്രേംകിഷോര്‍, പി.എന്‍ ഉണ്ണികൃഷ്ണന്‍ (സമിതിയംഗങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തില്‍ എം.എം മഞ്ജുഹാസന്‍ സ്വാഗതവും സന്തോഷ്ബാബു നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!