Thodupuzha

വിലയില്‍ കുതിച്ച്‌ പച്ചക്കപ്പ

തൊടുപുഴ: പച്ചക്കപ്പയുടെ വില കേട്ട് ജനങ്ങള്‍ അത്ഭുതപ്പെടുകയാണ്.ഏതാനും മസങ്ങള്‍ക്ക് മുന്‍പ് വരെ ഒരു കിലോ പച്ചക്കപ്പക്ക് 15 രൂപ വരെയായിരുന്നു വില.പിന്നീട് 20 മുതല്‍ 30 രൂപ വരെയായി ഉയര്‍ന്നത് പിന്നെ ഒരു കുതിച്ച്‌ ചാട്ടമായിരുന്നു.തൊടുപുഴ ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളായിട്ട് 60 രൂപയില്‍ എത്തി. വില ഗണ്യമായി ഉയര്‍ന്നപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും പച്ചക്കപ്പ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. വില തീരെ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൂട്ടത്തോടെ കഴിഞ്ഞ വര്‍ഷം കപ്പ കൃഷിയില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനം,ഫംഗസ് ആക്രമണം,തണ്ടും ഇലകളും അഴുകല്‍,വാടല്‍ രോഗം എന്നീ കാരണങ്ങളാലും കപ്പ കൃഷിക്ക് കഴിഞ്ഞ വര്‍ഷം വ്യാപകമായ നഷ്ടം സംഭവിച്ചിരുന്നു.ഇവയെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വന്നതും പ്രശ്‌നമായി. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന പരിഗണന അധികൃതര്‍ കപ്പ കൃഷിക്ക് നല്‍കുന്നില്ല എന്നും കര്‍ഷകര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!