Thodupuzha
തേക്ക് മരം ലേലം ചെയ്യും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-14-5.jpeg?resize=700%2C396&ssl=1?v=1635603100)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പരിധിയില്‍ വരുന്ന ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കോടിക്കുളം- പരിയാരം റോഡ് അരികില്‍ വീടിനും ഗതാഗതത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന തേക്കുമരം മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 8 വരെ തൊടുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും നവംബര്‍ 9 നു രാവിലെ 11 മണിവരെ ലേല സ്ഥലത്തും ക്വട്ടേഷനുകള്‍ സ്വീകരിക്കും. വെസ്റ്റ് കോടിക്കുളം- പരിയാരം റോഡില്‍ ലീലാമ്മ മാത്യുവിന്റെ പുരയിടത്തിനു സമീപം നവംബര്‍ 9നു രാവിലെ 11 മണിക്കാണ് ലേലം. ഫോണ്‍- 04862 232353
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)