IdukkiThodupuzha

വേനല്‍ ചൂടില്‍ ഉരുകി ലോ റേഞ്ച്

തൊടുപുഴ: വേനല്‍ ചൂടില്‍ ഉരുകി നില്‍ക്കാനും ഇരിക്കാനുമാകാത്ത അവസസ്ഥയില്‍ ജനം. 36- 38 ഡിഗ്രി ചൂടാണ് ലോ റേഞ്ച് മേഖലയില്‍ അനുഭവപ്പെടുന്നത്.തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച അനുഭവപ്പെട്ടത് 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ആദ്യമായാണ് ഇത്രയധികം ചൂട് രേഖപ്പടുത്തുന്നത്. വേനല്‍ച്ചൂടു മൂലം വലയുന്ന ജനത്തിന് തരിച്ചടിയായി വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. രാത്രിയും പകലുമില്ലാതെ വൈദ്യുതി വിച്ഛേദിച്ചാണ് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളി വിടുന്നത്.

ഇടയ്ക്ക് ഒന്ന് രണ്ട് വേനല്‍ മഴയെത്തിയെങ്കിലും ചൂടിന് ഒരു കുറവുമില്ല. നാട് ചുട്ടുപൊള്ളുമ്ബോള്‍ നാട്ടുകാരുടെ ആരോഗ്യവും ക്ഷീണത്തിലാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിനെ ആശങ്കയോടെയാണ് ജനം കാണുന്നത്. പലവിധ രോഗങ്ങളാല്‍ ജനം കഷ്ടപ്പെടുകയാണ്. ശുദ്ധജല ലഭ്യത കുറഞ്ഞതോടെ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണെന്നു ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. വായുവിലൂടെ പകരുന്ന ചിക്കന്‍ പോക്‌സ് അടക്കമുള്ള രോഗങ്ങളും ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറല്‍ പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല.

Related Articles

Back to top button
error: Content is protected !!