Thodupuzha

കരിങ്കുന്നം അടുതാറ്റ് റോഡിന് 10 ലക്ഷം അനുവദിച്ചു

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ കരിങ്കുന്നം അടുതാറ്റ് റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും റവന്യു മന്ത്രി കെ.രാജന്‍ 10 ലക്ഷം രൂപ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി.അറിയിച്ചു. 2018ലെയും 2019ലെയും കാലവര്‍ഷത്തില്‍ സഞ്ചാര യോഗ്യമല്ലാതായ ഈ റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാംപുറത്ത്, വൈസ് പ്രസിഡന്റ് ബീനാ പയസ് എന്നിവര്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖാന്തരം റവന്യു മന്ത്രി കെ.രാജന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.

Related Articles

Back to top button
error: Content is protected !!