ChuttuvattomThodupuzha

ലെൻസ്‌ഫെഡിന്റെ പതിമൂന്നാമത് ജില്ലാ സമ്മേളനം നടന്നു

തൊടുപുഴ: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടത്തി. കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർദ്ധന സർക്കാർ അടിയന്തിരമായി പുന:പരിശോധിക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിലെ മരാമത്ത് ജോലികളിൽ ലൈസൻസ്ഡ് എൻജിനിയേഴ്‌സിനെ ഉൾപ്പെടുത്തി ഈ മേഖലയെ കുറ്റമറ്റതാക്കാൻ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൊതുസമ്മേളനം പി.ജെ ജോസഫ് എം .എൽ.എ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബിജോ മുരളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ്,സംസ്ഥാന സെക്ര. എം .മനോജ് എന്നിവർ മുഖ്യാതിഥിയായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ട്രഷറർ ഷാജി പി.ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സിബിൻ ബാബു, ട്രഷറർ കെജി സുരേഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്‌സാണ്ടർ, സംസ്ഥാന കമ്മിറ്റി അംഗം എസ് .മനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി രസിൽ പി .രാജൻ, ജില്ലാ കമ്മിറ്റി അംഗം എം. ലതീഷ് , ജില്ലാ വൈസ് പ്രസിഡന്റുമാരായ ടിരോഷ് ജോർജ്ജ്, ബിജു ജോസഫ്, തൊടുപുഴ ഏരിയാ പ്രസിഡന്റ് രാജേഷ് കുമാർ പി.എസ്, എ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 15 സ്റ്റാളുകളുടെ പ്രദർശനവും നടത്തി.

Related Articles

Back to top button
error: Content is protected !!