ChuttuvattomCrimeIdukki

കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും

ഇടുക്കി: കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും. ഏറ്റുമാനൂർ  കൈതമല താഴെകരയിൽ തോട്ടുപറമ്പിൽ  ലിബിൻ വർഗീസ് എബ്രഹാം (33 ) നെയാണ്, തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി നാല് വർഷം കഠിന തടവിനും 50,000 രൂപ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും അനുഭവിക്കേണ്ടിവരും.

2019 മാർച്ച്  20നാണ് കേസിനാസ്പദമായ സംഭവം. പീരുമേട് താലൂക്കിൽ പെരുവന്താനം  പുല്ലുപാറ  ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം 1. 400 കി.ഗ്രാം കഞ്ചാവ്  കടത്തികൊണ്ടുവന്ന കേസിലാണ് പീരുമേട് എക്സൈസ് ലിബിനെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!