Thodupuzha

ഒളിമ്പിക് വേവിന്‍റെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പാക്കും

തൊടുപുഴ: സ്പോര്‍ട്സ് ഒരു സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് വേവിന്‍റെ തൊടുപുഴ മുനിസിപ്പല്‍ ഓഫീസ് ഭാരവാഹികളുടെ യോഗം വിനായക ഓഡിറ്റോറിയത്തില്‍ നടന്നു.

ഒളിമ്പിക് വേവിന്‍റെ ലെയ്സണ്‍ ഓഫീസര്‍ എം.എസ് പവനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒളിമ്പിക് വേവ് ചെയര്‍മാന്‍ എം.എന്‍ ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് വേവ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.എസ് ബോഗീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ സണ്ണി മണര്‍കാട്ട് , ബിനു ജെ കൈമള്‍, പ്രൊഫ. ഡോ. ടി.എ ബാബു, ശശിധരന്‍ കെ, പി.കെ സോമരാജന്‍, ബേബി എബ്രാഹം, സിനോജ് പി, മാത്യു ജേക്കബ്, കെ.എ മോഹനകുമാര്‍, കെ.എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് കാലഘട്ടത്തില്‍ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 6.30 വരെ ഓൺലൈൻ യോഗാ ക്ലാസുകള്‍ നടത്തുവാനും എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 8 മുതല്‍ 9 മണിവരെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ ബോധവല്‍ക്കരണ സെമിനാർ നടത്തുവാനും ഒളിംബിക് വേവിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലേയ്ക്കും വ്യാപിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. കൺവീനർ ജോണ്‍ പി.ഡി നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!