Thodupuzha

വിസ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി

 

തൊടുപുഴ : ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ശാന്തന്‍പാറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി. എറണാകുളം മഞ്ഞപ്ര ചാത്തനാട്ട് വര്‍ഗീസ്, ഇലഞ്ഞി മുത്തോലപുരം നാരിപ്പാറ സിന്ധു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അടിമാലി ഒറവലക്കുടി റോബിന്‍സിന്റെ കയ്യില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് 594000 തട്ടിപ്പുനടത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ സമാന കുറ്റകൃത്യത്തിന് നെടുമ്പാശ്ശേരി, കാലടി, കൊരട്ടി, അങ്കമാലി പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നതാണ്. അന്വേഷണത്തിന് കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഒന്നാം പ്രതി സാലി ഒളിവിലാണ്.

 

 

.

Related Articles

Back to top button
error: Content is protected !!