Thodupuzha

പോലീസ് ഉദ്യോഗസ്ഥന്‍ അനസിന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി

 

 

തൊടുപുഴ: കേരളത്തിലെ ആഭ്യന്തര വകുപ്പ് എസ്.ഡി.പി.ഐയുടെ ബി ടീമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ അനസിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇത് വെറും പേര് വിവരങ്ങള്‍ ചോര്‍ത്തിയത് മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ പോലീസ് സീക്രട്ട് ആക്ടിന്റെ നഗ്നമായ ലംഘനം കൂടിയാണ് ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥനെതിരെ കേസെടുത്തു സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ മാര്‍ച്ചില്‍ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, പി.ആര്‍. ശിവശങ്കരന്‍, ഒ.ബി.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് പ്രഭാകരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. വിദ്യാ രാജേഷ്, എസ്.ടി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ആര്‍.എസ്.എസ്. നേതാക്കളായ ടി.ഡി. മനു, കെ.എസ്.രാജേഷ്, ഹരികൃഷ്ണന്‍, ബി.എം.എസ്. നേതാക്കളായ കെ.കെ. ദിലീപ് കുമാര്‍, എ.പി. സഞ്ചു, ജയ്മാന്‍, ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. അബു, മനു ഹരിദാസ്, സി.എസ്. സിജിമോന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ അജിത്ത് ഇടവെട്ടി, അഭിരാം മേനോന്‍, മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി സുധീപ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!