Thodupuzha

തങ്കമണിയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം കുളമാവ് ഡാമിൽ നിന്നും കണ്ടെടുത്തു

തങ്കമണി : തങ്കമണിയിൽ നിന്നും ശനിയാഴ്ച മുതൽ കാണാതായ വാണിശ്ശേരിയിൽ ടോമിയുടെ മൃതദേഹം കുളമാവ് ഡാമിൽ നിന്നും കണ്ടെടുത്തു. തോട്ടത്തിൽ കൃഷിയ്‌ക്ക് ഉപയോഗിക്കുന്നതിന് മരുന്നു വാങ്ങാനായി രാവിലെ ചെറുതോണിക്ക് പോയ ടോമി വൈകുന്നേരമായിട്ടും തിരിച്ചു വന്നില്ല.ഇതേ സമയം ടോമിയുടെ വാഹനം കുളമാവ് ഡാമിന് സമീപം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തി. ഞായറാഴ്ച ഡാമിൽ നടത്തിയ തിരച്ചിൽ ഒടുവിൽ പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. കുളമാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ സെലിൻ ( അംഗൻവാടി അധ്യാപിക ), മൂന്ന് മക്കൾ.

Related Articles

Back to top button
error: Content is protected !!