Thodupuzha

ഒ​ടി​യ​പാ​റ​യി​ലെ പാ​റ​ക്കു​ള​ത്തി​ൽ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്

വ​ണ്ണ​പ്പു​റം: ഒ​ടി​യ​പാ​റ​യി​ലെ പാ​റ​ക്കു​ള​ത്തി​ൽ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​ക്ക​ൾ പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി. ആ​ന്പ​ലി​ന്‍റെ കി​ഴ​ങ്ങ് പ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ചെ​ളി​യി​ൽ പൂ​ണ്ട​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ മൈ​ലാ​ടൂ​ർ​ഭാ​ഗം കി​ഴ​ക്കേ​ട​ത്ത് ജോ​ണി​ന്‍റെ മ​ക​ൻ അ​നീ​ഷ് ജോ​ണ്‍ (43), ഇ​യ്യ​നാ​ട്ട് പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ മ​ക​ൻ ര​തീ​ഷ് (29) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ടി​യ​പാ​റ​ക്ക് സ​മീ​പം കു​രി​ശും​തൊ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്കാ​ട്ട് ക്ര​ഷ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ അ​പ​സ്മാ​ര​രോ​ഗി​യാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​ർ​ക്കും നീ​ന്ത​ൽ വ​ശ​മി​ല്ലാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി.

Related Articles

Back to top button
error: Content is protected !!